Skip to main content

ജന പ്രതിനിധികളുടേയും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടേയും യോഗം ഇന്ന്  

2023 ജനുവരി ഒന്നിന് 18 വയസ്സ് പൂര്‍ത്തിയാകുന്നവരെ ഉള്‍പ്പെടുത്തികൊണ്ടുള്ള പ്രത്യേക സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ജില്ലയിലേക്ക് നിയോഗിച്ച വോട്ടര്‍പട്ടിക നിരീക്ഷകനും ഫുഡ് & സിവില്‍ സപ്ലൈസ്, കണ്‍സ്യൂമര്‍ അഫയേഴ്‌സ് & ലീഗല്‍ മെട്രോളജി വകുപ്പ് ഗവണ്‍മെന്റ് സെക്രട്ടറിയുമായ പി. എം. അലി അസ്ഗര്‍ പാഷ ഇന്ന് (ഡിസംബര്‍ ഒന്ന്) ജില്ലയില്‍ സന്ദര്‍ശനം നടത്തുന്നുണ്ട്. ഇതോടനുബന്ധിച്ച്  ഇന്ന് രാവിലെ 11 ന്  കളക്ടറേറ്റില്‍  ജില്ലയിലെ  പാര്‍ലെമെന്റ് അംഗങ്ങളുടെയും നിയമസഭാംഗങ്ങളുടെയും മറ്റ് അംഗീകൃത രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടേയും  യോഗം ചേരുമെന്ന്  ജില്ലാ കളക്ടര്‍ അറിയിച്ചു

 

date