Skip to main content

ജില്ല ഇൻഫർമേഷൻ ഓഫീസിന്റെ ശിലാസ്ഥാപനം ഇന്ന്

ആലപ്പുഴ: സിവിൽസ്റ്റേഷനിൽ പ്രവർത്തിച്ചുവരുന്ന ജില്ല ഇൻഫർമേഷൻ ഓഫീസിന്റെ പുതിയകെട്ടിടത്തിന്റെ ശിലാസ്ഥാപനം ഇന്ന് (ജൂലൈ 30) രാവിലെ 10ന് പൊതുമരാമത്ത് വകുപ്പുമന്ത്രി ജി.സുധാകരൻ നിർവഹിക്കും. 50 ലക്ഷം രൂപ എസ്റ്റിമേറ്റുള്ള കെട്ടിടം പൊതുമരാമത്ത് വകുപ്പാണ് നിർമിക്കുക. ഭക്ഷ്യമന്ത്രി പി.തിലോത്തമൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ധനകാര്യമന്ത്രി ഡോ.ടി.എം.തോമസ് ഐസക് മുഖ്യാതിഥിയാകും. കെ.സി.വേണുഗോപാൽ എം.പി., എം.എൽ.എമാരായ എ.എം.ആരിഫ്, ആർ.രാജേഷ്, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ, ജില്ല കളക്ടർ എസ്.സുഹാസ്, നഗരസഭാധ്യക്ഷൻ തോമസ് ജോസഫ്, നഗരസഭാംഗം എ.എം.നൗഫൽ, ഇൻഫർമേഷൻ-പബ്ലിക് റിലേഷൻസ് വകുപ്പ് ഡയറക്ടർ ടി.വി.സുഭാഷ്,  പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് വി.എസ്.ഉമേഷ്, പൊതുമരാമത്ത് കെട്ടിടവിഭാഗം എക്‌സിക്യൂട്ടീവ് എൻജിനിയർ വി.വി.അജിത്ത്കുമാർ, പി.ആർ.ഡി. മേഖല ഡപ്യൂട്ടി ഡയറക്ടർ അബ്ദുൾ റഷീദ്, ജില്ല ഇൻഫർമേഷൻ ഓഫീസർ ചന്ദ്രഹാസൻ വടുതല എന്നിവർ പ്രസംഗിക്കും. സിവിൽ സ്റ്റേഷനിൽ പഴയ കെട്ടിടം നിന്നിടത്ത് തന്നെയാണ് കല്ലിടൽ. 

(പി.എൻ.എ. 2068/2018) 

date