Skip to main content

കർണാടകയിൽ നിന്ന് ഭക്ഷ്യവസ്തുക്കൾ എത്തി

ആലപ്പുഴ: പ്രളയബാധിത കുട്ടാനാടിന് സഹായവുമായി കർണാടക ഭക്ഷ്യ-പൊതു വിതരണ വകുപ്പ.്  മന്ത്രി സമീർ അഹമ്മദ് ഖാന്റെ പ്രത്യേക നിർദ്ദേശപ്രകാരം 50 ടൺ അരി, 10 ടൺ പഞ്ചസാര, 250 കിലോഗ്രാം സാമ്പാർ പൗഡർ എന്നിവയാണ് സഹായമായി എത്തിച്ചത്. വലിയ നാല് ട്രക്കുകളിലാണ് സാധനങ്ങൾ കൊണ്ടുവന്നത്. കളക്ട്രേറ്റിൽ എത്തിയ സാധനങ്ങൾ ജില്ല കളക്ടർ എസ്.സുഹാസ് ഏറ്റുവാങ്ങി. എ.ഡി.എം.ഐ.അബ്ദുൾ സലാം, ദുരന്തനിവാരണ വിഭാഗം ഡപ്യൂട്ടി കളക്ടർ പി.എസ്. സ്വർണമ്മ എന്നിവരും കളക്ടറോടൊപ്പം സ്വീകരിച്ചു.

(പി.എൻ.എ. 2070/2018)

date