Post Category
കുട്ടനാട്ടിലേക്ക് 25,000 ലിറ്റർ കുടിവെള്ളം
ആലപ്പുഴ: ശുദ്ധജലത്തിന് ദൗർലഭ്യം നേരിടുന്ന കുട്ടനാടിന്റെ വിവിധ ഭാഗങ്ങളിൽ കുടിവെള്ളം എത്തിക്കുന്നതിന് കേരള പാക്കേജ്ഡ് ഡ്രിങ്കിങ് വാട്ടർ മാനുഫാക്‌ചേഴ്‌സ് അസോസിയേഷൻ 25000 ലിറ്റർ കുടിവെള്ളം എത്തിച്ചു. ഇതിന്റെ ആദ്യലോഡ് 15000 ലിറ്റർ ജലവിഭവമന്ത്രി മാത്യു ടി.തോമസിന്റെ സാന്നിധ്യത്തിൽ ജില്ല കളക്ടർ എസ്.സുഹാസ് ഏറ്റുവാങ്ങി. സംഘടന പ്രസിഡന്റ് രാജീവ് മേനോൻ, സെക്രട്ടറി വിപിൻ എന്നിവരാണ് കളക്ടർക്ക് കൈമാറിയത്. കേരള മുസ്ലിം യുവജന ഫെഡറേഷൻ സംസ്ഥാന സമിതിയും മന്ത്രിയുടെ സാന്നിധ്യത്തിൽ കുടിവെള്ളം കളക്ടർക്ക് കൈമാറി.
(പി.എൻ.എ. 2071/2018)
date
- Log in to post comments