Post Category
വേമ്പനാട് കായലിന്റെ സ്ഥിതി മെച്ചപ്പെടണം: മന്ത്രി മാത്യു ടി.തോമസ്
ആലപ്പുഴ: വേമ്പനാട് കായൽ ഉൾപ്പടെയുള്ള ജലസ്രോതസ്സുകളുടെ വ്യാപ്തി കാര്യമായി കുറയുന്നത് ആശങ്കയോടെ കാണേണ്ടതുണ്ടെന്ന് ജലവിഭവ മന്ത്രി മാത്യു. ടി.തോമസ് പറഞ്ഞു. കുപ്പിവെള്ള നിർമാണ കമ്പനികൾ നൽകിയ കുടിവെള്ളം കളക്ട്രേറ്റിൽ ഏറ്റുവാങ്ങുന്ന ചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു മന്ത്രി.
കായൽ, നദികൾ എന്നിവയുടെ കയ്യേറ്റം, പ്രകൃതി ചൂഷണം എന്നിവ പ്രകൃതിക്ഷോഭത്തിന് കാരണമാകുന്നതായി നിരവധി ഉദാഹരണങ്ങൾ ഉണ്ട്. വേമ്പനാട്ട് കായലിന്റെ സംരക്ഷണത്തിനായി വേമ്പനാട് കായൽ അതോറിട്ടി രൂപവത്കരിക്കണമെന്ന് അഭിപ്രായം ഉയരുന്നുണ്ട്. അതേ സമയം പരിസ്ഥിതി വകുപ്പിന്റെ കീഴിൽ വെറ്റ്‌ലാന്റ് അതോറിട്ടി രൂപീകരിച്ചിട്ടുണ്ട്.
കായൽ സംരക്ഷണത്തിന് അവരെടുക്കുന്ന തീരുമാനത്തിനൊപ്പം ജലവിഭവ വകുപ്പും എല്ലാ സഹായവും നൽകുമെന്ന് മന്ത്രി പറഞ്ഞു.
(പി.എൻ.എ. 2072/2018)
date
- Log in to post comments