Skip to main content

നെടുമ്പാശ്ശേരിയില്‍ പ്ലാസ്റ്റിക് സംസ്‌കരണ കേന്ദ്രം ഉദ്ഘാടനം ഇന്ന് (ജൂലൈ 31)

 

 

 

കൊച്ചി: നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്ത് ഐ എസ് ഒ പ്രഖ്യാപനവും പ്ലാസ്റ്റിക് ഷെഡര്‍ യൂണിറ്റ് ഉദ്ഘാടനവും പ്രതിഭാ പുരസ്‌കാര സമര്‍പ്പണവും ഇന്ന് (31-07-2018) ഉച്ചയ്ക്ക് രണ്ടിന് മന്ത്രി കെ.ടി.ജലീല്‍ ഗ്രാമപഞ്ചായത്തില്‍ നിര്‍വഹിക്കും. അന്‍വര്‍ സാദത്ത് എംഎല്‍എ അധ്യക്ഷത വഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് മിനി എല്‍ദോ, വൈ. പ്രസിഡന്റ് പി.സി. സോമശേഖരന്‍, ജില്ലാ പഞ്ചായത്തംഗം സരള മോഹനന്‍, ബ്ലോക്ക് പഞ്ചായത്തംഗം സന്ധ്യാ നാരായണപിള്ള, പഞ്ചായത്ത് സെക്രട്ടറി ടി.കെ. സന്തോഷ് എന്നിവര്‍ പങ്കെടുക്കും.

date