Skip to main content

അവാര്‍ഡ് വിതരണം ചെയ്തു

    ഡിജിറ്റല്‍ ഇന്‍ഡ്യയുടെ ഭാഗമായി പ്രധാനമന്ത്രി ഗ്രാമീണ്‍ സാക്ഷരത അഭിയാന്‍ കോഴ്സുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഏറ്റവും കൂടുതല്‍ അംഗങ്ങളെ ചേര്‍ത്ത് പരീക്ഷയില്‍ വിജയിപ്പിച്ചതിന്  സി.എസ്.സി ഏര്‍പ്പെടുത്തിയ അവാര്‍ഡുകള്‍ എറണാകുളം തേവര അര്‍ബന്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഹാളില്‍ വിതരണം ചെയ്തു. റാന്നി-പെരുനാട് മഠത്തുംമൂഴി അക്ഷയ സംരംഭകന്‍ എന്‍.കൃഷ്ണദാസ് ഒന്നാം സ്ഥാനത്തിന് അര്‍ഹനായി. അരുവാപ്പുലം അക്ഷയ സംരംഭക ബീന ജോസഫ്, കലഞ്ഞൂര്‍ അക്ഷയ സംരംഭകന്‍ റ്റി.ഡി.വിജയന്‍ നായര്‍ എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. സി.എസ്.സി ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഡോ.ദിനേശ് ത്യാഗിയാണ് അവാര്‍ഡ് വിതരണം നിര്‍വഹിച്ചത്. സി.എസ്.സി സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ ജിനോ ചാക്കോ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ജിനു ജോണ്‍ ജോര്‍ജ്, തുടങ്ങിയവര്‍ പങ്കെടുത്തു.                                            (പിഎന്‍പി 3105/17)

date