Skip to main content

മലയാള സര്‍വകലാശാല : എം.ഫില്‍, പിഎച്ച്ഡി

    തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ ആരംഭിക്കുന്ന എം.ഫില്‍, പി.  എച്ച്.ഡി കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിസംബര്‍ 12നകം ഓണ്‍ലൈനായോ തപാലിലോ നേരിട്ടോ അപേക്ഷ സമര്‍പ്പിക്കാം. ബന്ധപ്പെട്ട വിഷയത്തില്‍  55 ശതമാനം (പട്ടികജാതി, വര്‍ഗ, ഭിന്നശേഷി വിഭാഗക്കാര്‍ക്ക് 50 ശതമാനം) മാര്‍ക്കോടെ ബിരുദാനന്തര ബിരുദമാണ് യോഗ്യത. പ്രവേശന പരീക്ഷ ഡിസംബര്‍ 16ന് രാവിലെ 10ന് സര്‍വകലാശാല ആസ്ഥാനത്ത് നടക്കും. അപേക്ഷാ ഫോറവും ഫീസ് സംബന്ധിച്ച വിവരങ്ങളും  ംംം.ാമഹമ്യമഹമാൗിശ്ലൃശെ്യേ.ലറൗ.ശി എന്ന വെബ്സൈറ്റില്‍ ലഭിക്കും.  
                                          (പിഎന്‍പി 3106/17)

date