Post Category
ഐ എച്ച് ആര് ഡി ഡിഗ്രി പ്രവേശനം
ഐ എച്ച് ആര് ഡിയുടെ കീഴില്‍ എം ജി സര്‍വ്വകലാശാലയുമായി അഫിലിയേറ്റ് ചെയ്ത കാഞ്ഞിരപ്പള്ളി(04828 206480) അപ്ലൈഡ് സയന്‍സ് കോളേജില്‍ 2018-19 അധ്യയന വര്‍ഷത്തില്‍ ഡിഗ്രി കോഴ്സുകളില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറവും പ്രോസ്പെക്ടസും www.ihrd.ac.in ല്‍ ലഭിക്കും. അപേക്ഷ പൂരിപ്പിച്ച് രജിസ്ട്രേഷന് ഫീസായി പ്രിന്‍സിപ്പലിന്റെ പേരില്‍ മാറാവുന്ന 300 രൂപയുടെ ഡി ഡി സഹിതം(പട്ടികജാതി പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് 100 രൂപ) കാഞ്ഞിരപ്പള്ളി അപ്ലൈഡ് സയന്‍സ് കോളേജ്, പേട്ട, ഗവ.ഹൈസ്കൂള്‍ ക്യാമ്പസ്, കോട്ടയം-686 507 എന്ന വിലാസത്തില്‍ അപേക്ഷിക്കണം.
date
- Log in to post comments