Skip to main content

രജിസ്റ്റര്‍ ചെയ്യാത്ത ശിശു സംരക്ഷണ സ്ഥാപനങ്ങള്‍ക്കെതിരെ നടപടി:  ജില്ലാ കളക്ടര്‍

   ജില്ലയിലെ എല്ലാ ശിശുസംരക്ഷണ അനാഥാലയങ്ങളും നവംബര്‍ 30 നകം രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ കളക്ടര്‍ ഡോ. കെ. വാസുകി അറിയിച്ചു.  പൂജപ്പുരയിലെ ജില്ലാ ശിശു സംരക്ഷണ യൂണിറ്റിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.  രജിസ്റ്റര്‍ ചെയ്യാത്ത സ്ഥാപനങ്ങള്‍ക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് നിയമ പ്രകാരം നടപടി സ്വീകരിക്കുമെന്നും കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ശിശു സംരക്ഷണ സ്ഥാപനങ്ങളുടെ ജില്ലാതല അവലോകന യോഗത്തില്‍ അവര്‍ അറിയിച്ചു.  ഒരു വര്‍ഷം വരെ തടവോ ഒരു ലക്ഷം രൂപ പിഴയോ രണ്ടും കൂടിയോ ശിക്ഷയായി നല്‍കാന്‍ നിയമം നിഷ്‌കര്‍ഷിക്കുന്നുണ്ട്.
    രജിസ്‌ട്രേഷന്‍ അപേക്ഷകള്‍  താല്‍ക്കാലിക രജിസ്‌ട്രേഷനായി പരിഗണിക്കുമെന്നും കളക്ടര്‍ അറിയിച്ചു.  എ.ഡി.എം ജോണ്‍ വി. സാമുവല്‍, ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ കെ.കെ സുബൈര്‍ തുടങ്ങിയവര്‍  യോഗത്തില്‍ സംബന്ധിച്ചു.    
(പി.ആര്‍.പി 1906/2017)

date