Skip to main content

ബാലാവകാശ വാരാചരണം സമാപിച്ചു     

സാമൂഹ്യനീതി വകുപ്പ് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന്റെയും കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെയും 'കയ്‌റോസ്' സദ്ധസംഘടനയുടെയും ആഭിമുഖ്യത്തില്‍ ബാലാവകാശവാരാചരണത്തിന്റെ സമാപന സമ്മേളനം തൃച്ചംബരം സെന്റ് പോള്‍സ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ നടത്തി. ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍പേഴ്‌സന്‍ മാത്യു.ടി.എ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ റവ.ഫാ ജേക്കബ് ജോസ് അധ്യക്ഷത വഹിച്ചു. 
    തളിപ്പറമ്പ് നഗരസഭ വികസനകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സന്‍ രജനി രമാനന്ദ്, കണ്ണൂര്‍ ഡിവൈ.എസ്.പി സുകുമാരന്‍, കണ്ണൂര്‍ കയ്‌റോസ് ഡയറക്ടര്‍ റവ.ഫാ.ഷൈജു പടിക്കപ്പറമ്പില്‍, തളിപ്പറമ്പ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.കെ.സുധാകരന്‍, ലിന്‍ഡ മേരി സക്കറിയ എന്നിവര്‍ സംസാരിച്ചു. പ്രതിജ്ഞയ്ക്ക് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് അംഗം സിസിലി ജെയിംസ് നേതൃത്വം നല്‍കി. ബാലാവകാശ സംവാദത്തിനും ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസിനും കയ്‌റോസ് പ്രൊജക്ട് കോര്‍ഡിനേറ്റര്‍ കെ.വി ചന്ദ്രന്‍ നേതൃത്വം നല്‍കി. പ്രൊട്ടക്ഷന്‍ ഓഫീസര്‍ നിധീഷ് കുര്യന്‍ സ്വാഗതവും കെയ്‌റോസ് ജനറല്‍ കോര്‍ഡിനേറ്റര്‍ പി.യേശുദാസ് നന്ദിയും പറഞ്ഞു. 
പി എന്‍ സി/4409/2017
 

date