Skip to main content

ഒ.ബി.സി വിഭാഗം സംരംഭകര്‍ക്ക് വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫണ്ട്: സെമിനാര്‍ സംഘടിപ്പിച്ചു

    ഒ.ബി.സി വിഭാഗത്തിലുള്ളവരുടെ സംരംഭകത്വ പ്രോത്സാഹനാര്‍ത്ഥം കുറഞ്ഞ പലിശ നിരക്കില്‍ വായ്പ നല്‍കുന്നതിനായി പ്രതേ്യക വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫണ്ടിന് രൂപം നല്‍കി.  ഒ.ബി.സി വിഭാഗത്തില്‍പെട്ട സംരംഭകര്‍ പങ്കാളികളായ കമ്പനികള്‍ക്കാണ്  ഫണ്ടില്‍ നിന്നും വായ്പ ലഭ്യമാക്കുക. ഉല്‍പാദക/സേവന/അനുബന്ധ മേഖലകളിലെ സംരംഭകര്‍ക്ക് അര്‍ഹതയുണ്ട്. അനുവദിച്ച വായ്പ വിനിയോഗിച്ച് ആസ്തി സൃഷ്ടിച്ചിരിക്കണം എന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്. സ്റ്റാര്‍ട്ട് അപ് സംരംഭങ്ങളെയും പരിഗണിക്കും. വനിതകള്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് മുന്‍ഗണന.
    പിന്നാക്ക വിഭാഗത്തില്‍പെട്ടവരുടെ ഉന്നമനം ലക്ഷ്യമാക്കി സര്‍ക്കാര്‍ നിയന്ത്രണത്തില്‍ ആരംഭിക്കപ്പെട്ട പദ്ധതിയെന്ന നിലയില്‍ സംരംഭക സൗഹൃദ സമീപനവും ലളിതമായ നടപടിക്രമങ്ങളും കുറഞ്ഞ പലിശ നിരക്കും ഇതിന്റെ ആകര്‍ഷണഘടകമാണ്. പദ്ധതിയുടെ വിശദീകരണത്തിന്റെ ഭാഗമായി  സെപ്റ്റംബറില്‍ സംരംഭകത്വ സെമിനാര്‍ സംഘടിപ്പിക്കും.  പദ്ധതി വിശദാംശങ്ങളും നടപടി ക്രമങ്ങളും സെമിനാറില്‍ IFCI അധികൃതര്‍ വിശദീകരിക്കും. സെമിനാറില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ (KSBCDC) www.ksbcdc.com ലൂടെ ആഗസ്റ്റ് 20നകം രജിസ്റ്റര്‍ ചെയ്യണം.
പി.എന്‍.എക്‌സ്.3278/18

date