Skip to main content

സംരംഭകത്വ വികസന പരിശീലനം

 

സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ 18നും 55നും മധ്യേ പ്രായമുള്ള വിധവ കള്‍, 35ന് മേല്‍ പ്രായമുള്ള അവിവാഹിതകള്‍, വിവാഹമോചിതര്‍, അവിവാഹിതരായ അമ്മമാര്‍ എന്നിവര്‍ക്കായി സംരംഭകത്വ വികസന പരിശീലന പരിപാടി ആരംഭിക്കുന്നു. മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന പരിശീലനത്തില്‍ ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 30 പേര്‍ക്ക് പങ്കെടുക്കാം. പത്താം ക്ലാസ് പാസായിരിക്കണം. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന പട്ടികജാതി/വര്‍ഗക്കാ ര്‍ക്കും നിലവില്‍ തൊഴില്‍ ഇല്ലാത്തവര്‍ക്കും മുന്‍ഗണന ലഭിക്കും. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ആയിരം രൂപ സ്റ്റൈപ്പന്റ് ലഭിക്കും. 

താത്പര്യമുള്ളവര്‍ പേര്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍, വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ പരിചയം, നിലവില്‍ തൊഴിലുണ്ടെങ്കില്‍ ആ വിവരം, വാര്‍ഷിക കുടുംബവരുമാനം എന്നിവ രേഖപ്പെടുത്തിയ അപേക്ഷ മേഖല മാനേജര്‍, സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍, ടി.സി. 15/1942(2) ലക്ഷ്മി, ഗണപതികോവിലിന് സമീപം, വഴുതക്കാട്, തൈക്കാട് പി.ഒ, തിരുവനന്തപുരം-14 എന്ന വിലാസത്തില്‍  ആഗസ്റ്റ് 18ന് മുമ്പ് ലഭ്യമാക്കണം. വിദ്യാഭ്യാസ യോഗ്യതയുടെയും റേഷന്‍ കാര്‍ഡിന്റെയും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. ഫോണ്‍: 0471 2328257.                                                                             (പിഎന്‍പി 2122/18)

date