Post Category
ആനത്തോട് ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്താന്‍ സാധ്യത
കക്കി ഡാമിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ അനുബന്ധമായ ആനത്തോട് ഡാമിന്റെ ഷട്ടറുകള്‍ തുറന്ന് അധികജലം പുറത്തേക്ക് ഒഴുക്കി വിടും. ഇത് ത്രിവേണി-പമ്പ വഴി പമ്പാനദിയില്‍ എത്തും. അതിനാല്‍ പമ്പാനദിയുടെ ഇരുകരകളില്‍ താമസിക്കുന്നവരും പമ്പാ ത്രിവേണിയിലേക്ക് വരുന്ന തീര്‍ഥാടകരും സമീപ വാസികളും പമ്പാനദിയുമായി ബന്ധപ്പെട്ട് ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. (പിഎന്‍പി 2127/18)
date
- Log in to post comments