Skip to main content

റേഷന്‍ കാര്‍ഡ് പരാതി അറിയിക്കാം

     ജില്ലയില്‍ അനര്‍ഹമായി മുന്‍ഗണനാ/എ.എവൈ കാര്‍ഡുകള്‍ കൈവശമുളള കാര്‍ഡുടമകളെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് സ്വന്തം പേര് വെളിപ്പെടുത്താതെ പരാതി അറിയിക്കാം. അറിയിക്കുമ്പോള്‍ കാര്‍ഡ് നമ്പറും ഉടമയുടെ പേരും ഒഴിവാക്കല്‍ മാനദണ്ഡത്തില്‍ ഉള്‍പ്പെടുന്ന ഏത് കാര്യമാണോ ഉളളത് അത് കൂടി അറിയിക്കണം.    സര്‍ക്കാര്‍ - പൊതുമേഖലാ ജീവനക്കാര്‍, സര്‍വീസ് പെന്‍ഷണര്‍, ആയിരം ചതുരശ്ര അടിക്കുമേല്‍ വിസ്തീര്‍ണ്ണമുളള വീടുളളവര്‍, ഒരേക്കറിനുമുകളില്‍ ഭൂമിയുളളവര്‍ (എസ്.ടി.ഒഴികെ), നാലുചക്ര വാഹനമുളളവര്‍, 25000/- രൂപക്കുമേല്‍ പ്രതിമാസ വരുമാനമുളളവര്‍, ആദായ നികുതി ഒടുക്കുന്നവര്‍ എന്നിവരാണ് അനര്‍ഹരുടെ പട്ടികയില്‍പ്പെടുന്നത്.
    അനര്‍ഹമായി മുന്‍ഗണനാ (ബി.പി.എല്‍. - എ.എ.വൈ) കാര്‍ഡുകള്‍ കൈവശമുള്ള കാര്‍ഡുടമകള്‍ ഓഗസ്റ്റ് 15നകം താലൂക്ക് സപ്ലൈ ഓഫീസില്‍ ഹാജരാക്കി പൊതുവിഭാഗത്തിലേക്ക് മാറ്റണം. അല്ലാത്തവര്‍ അനധികൃതമായി കൈപ്പറ്റിയ റേഷന്‍ സാധനങ്ങളുടെ വിപണിവില നല്‍കേണ്ടതും കൂടാതെ നിയമ നടപടികള്‍ നേരിടേണ്ടി വരുന്നതുമാണ്. വിളിക്കേണ്ട നമ്പറുകള്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ ബത്തേരി        188527407, അസിസ്റ്റന്റ് താലൂക്ക് സപ്ലൈ ഓഫീസര്‍    -    9188527508, റേഷനിംഗ് ഇന്‍സ്‌പെക്ടര്‍, ബത്തേരി 9188527855, റേഷനിംഗ് ഇന്‍സ്‌പെക്ടര്‍, മീനങ്ങാടി        -    9188527856, റേഷനിംഗ് ഇന്‍സ്‌പെക്ടര്‍, പുല്‍പ്പളളി    -    9188527857, താലൂക്ക് സപ്ലൈ ഓഫീസര്‍ വൈത്തിരി    -    9188527405, അസിസ്റ്റന്റ് താലൂക്ക് സപ്ലൈ ഓഫീസര്‍    -    9188527506, റേഷനിംഗ് ഇന്‍സ്‌പെക്ടര്‍, കല്‍പ്പറ്റ        -    9188527850
റേഷനിംഗ് ഇന്‍സ്‌പെക്ടര്‍, തരിയോട്        -    9188527849, റേഷനിംഗ് ഇന്‍സ്‌പെക്ടര്‍, വൈത്തിരി 9188527851, താലൂക്ക് സപ്ലൈ ഓഫീസര്‍ മാനന്തവാടി    -    9188527406, അസിസ്റ്റന്റ് താലൂക്ക് സപ്ലൈ ഓഫീസര്‍    -    9188527507, റേഷനിംഗ് ഇന്‍സ്‌പെക്ടര്‍, മാനന്തവാടി    -    9188527854, റേഷനിംഗ് ഇന്‍സ്‌പെക്ടര്‍, പേരിയ        -    9188527852, റേഷനിംഗ് ഇന്‍സ്‌പെക്ടര്‍, പനമരം 9188527853
 

date