നിയമ വിരുദ്ധമായി മോടി പിടിപ്പിച്ച വാഹനത്തിനെതിരെ നടപടി
ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടത്തിയ വാഹന പരിശോധനയില്‍ 54 വാഹനങ്ങള്‍ക്കെതിരെ കേസെടുത്തു. 35,000 രൂപ പിഴ ഈടാക്കി. അനുവദനീയമല്ലാത്ത നിറങ്ങളില്‍ വീല്‍ മഡ്ഗാര്‍ഡ്, ബമ്പര്‍, ബോഡി തുടങ്ങിയ വാഹനത്തിന്റെ പ്രതലങ്ങളില്‍ ലെഡ് കളര്‍ ബള്‍ബുകളും കണ്ണഞ്ചിപ്പിക്കുന്ന അള്‍ട്രാ വയലറ്റ് പ്രകാശം പരത്തുന്ന ലൈറ്റുകളും, ഡാന്‍സ് പ്ലാറ്റ്‌ഫോമുകളും ഒരുക്കി അതില്‍ ഫോഗും സ്റ്റേജ് ഷോ ലൈറ്റുകളും ഒരുക്കിയിട്ടുള്ള വാഹനങ്ങള്‍ക്കെതിരെയാണ് കേസെടുത്തത്. പല വാഹനങ്ങളിലും അനുവദനീയമല്ലാത്ത രീതിയിലും കൂടുതല്‍ ശബ്ദ വീചികള്‍ പുറപ്പെടുവിക്കുന്ന സ്റ്റീരിയോ സ്പീക്കറുകള്‍ ഫിറ്റ് ചെയ്തിട്ടുള്ളതായി കണ്ടെത്തി. വാഹനത്തിന് വെളിയില്‍ വരെ പ്രകമ്പനം കൊള്ളിക്കുന്ന ശബ്ദ വീചികള്‍ മൂലം മറ്റു യാത്രക്കാര്‍ക്കും അലോസരം ഉണ്ടാക്കുന്നതുമാണിത്. സ്ഥിരമായി തീവ്രത കൂടിയ ശബ്ദം കേള്‍ക്കുന്നത് കര്‍ണപുടങ്ങള്‍ക്ക് ഹാനികരമാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ വാഹനങ്ങള്‍ക്കെതിരെ കേസെടുക്കുകയും നിയമ വിരുദ്ധ പരിഷ്‌കാരങ്ങള്‍ അഴിച്ചു മാറ്റാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. ഇത്തരം വാഹനങ്ങള്‍ക്കെതിരെ ശക്തമായ നടപടി തുടരുമെന്ന് ആര്‍.ടി.ഒ. അറിയിച്ചു.
- Log in to post comments