Skip to main content

മീസില്‍സ്-റൂബല്ല പ്രതിരോധ കുത്തിവയ്പിന് ഇനിയും അവസരം

    മീസില്‍സ്-റൂബല്ല പ്രതിരോധ കുത്തിവയ്പ് ഈ മാസം 25 വരെ നീട്ടിയതിനാല്‍ ഒന്‍പതു മാസം മുതല്‍ 15 വയസുവരെയുള്ള എല്ലാ കുട്ടികള്‍ക്കും അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ നിന്നോ സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നോ കുത്തിവയ്പ് എടുക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.ജില്ലയില്‍ മൂളിയാര്‍(61 ശതമാനം), കുമ്പള(74 ശതമാനം) മംഗല്‍പാടി(60 ശതമാനം) എന്നീ ബ്ലോക്കുകളിലാണ് ഇനിയും കുത്തിവയ്പ് എടുക്കാത്ത കുട്ടികള്‍ കൂടുതല്‍ ഉള്ളത്. 

date