Skip to main content

 ചിത്രരചനാ മത്സരം 25 ന്

കേരള കൈത്തറി ഉല്പങ്ങളുടെ പ്രചരണാര്‍ത്ഥം കൈത്തറി & ടെക്സ്റ്റയില്‍സ് ഡയറക്ടറേറ്റും, ജില്ലാ വ്യവസായകേന്ദ്രം കാസര്‍കോടും ചേര്‍ന്ന് ജില്ലയിലെ എല്‍.പി, യു.പി, ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ജില്ലാതല ചിത്രരചനാ മത്സരം നടത്തും.   കാഞ്ഞങ്ങാട് മഹാകവി പി. സ്മാരക ഹാളില്‍ ഈ മാസം 25ന് രാവിലെ 10 ന് നടത്തുന്ന മത്സരത്തില്‍ പ്രവേശനം സൗജന്യമാണ്. മത്സരവിജയികള്‍ക്ക് ക്യാഷ്‌പ്രൈസും, സര്‍ട്ടിഫിക്കറ്റും നല്‍കും.  അപേക്ഷ തയ്യാറാക്കി സ്‌ക്കൂള്‍ അധികൃതരുടെ സാക്ഷ്യപത്രം സഹിതം 23നകം ജനറല്‍മാനേജര്‍, ജില്ലാ വ്യവസായകേന്ദ്രം, വിദ്യാനഗര്‍ പി.ഒ, കാസര്‍കോട്/ താലൂക്ക് വ്യവസായ ഓഫീസ്, ഹോസ്ദുര്‍ഗ് മിനി സിവില്‍ സ്റ്റേഷന്‍, കാഞ്ഞങ്ങാട് എന്നിവിടങ്ങളില്‍ സമര്‍പ്പിക്കാം. അപേക്ഷാ ഫോറം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ മുഖേനയും വിദ്യാനഗറിലുളള കാസര്‍കോട് ജില്ലാവ്യവസായ കേന്ദ്രത്തില്‍ നിന്നും, കാഞ്ഞങ്ങാട് താലൂക്ക് വ്യവസായ ഓഫീസില്‍ നിന്നും ലഭിക്കും. ഫോണ്‍: 04994255749, 8137975511, 9495883603.

 

date