Skip to main content

ബേക്കറി ഉത്പന്ന നിർമാണത്തിൽ സംരംഭകത്വ വർക്ക്ഷോപ്പ്

വ്യവസായ വകുപ്പിനു കീഴിലുള്ള കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്പ്മെന്റ് സംരംഭം ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്കായി ബേക്കറി ഉത്പന്ന നിർമാണത്തിൽ സംരംഭകത്വ വർക്ക്ഷോപ്പ് സംഘടിപ്പിക്കും. ഡിസംബർ 20 മുതൽ 24 വരെ എറണാകുളം കളമശ്ശേരിയിലുള്ള KIED ക്യാമ്പസ്സിൽ ആണ് പരിശീലനം. ഫുഡ് സേഫ്റ്റി ട്രെയിനിങ് ആൻഡ് സർട്ടിഫിക്കറ്റ് (FoSFac) ലഭിക്കുന്ന പരിശീലനത്തിൽ വിദഗ്ദ്ധർ നയിക്കുന്ന ക്ലാസും പ്രായോഗിക പരിശീലനവും ഈ മേഖലയിലെ സംരംഭകരുമായുള്ള ചർച്ചകളും ഉണ്ടാകും. കോഴ്സ് ഫീസ്, സർട്ടിഫിക്കേഷൻ, ഭക്ഷണം, ജിഎസ്ടി ഉൾപ്പെടെ 1,800 രൂപയാണ് പരിശീലനത്തിന്റെ ഫീസ്. തെരഞ്ഞെടുത്തവർ മാത്രം ഫീസ് അടച്ചാൽ മതി. താത്പര്യമുള്ളവർ www.kied.info-ൽ ഓൺലൈനായി ഡിസംബർ 14ന് മുമ്പ് അപേക്ഷ സമർപ്പിക്കണം. തെരഞ്ഞെടുത്ത 35 പേർക്ക് പരിശീലനത്തിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക്: 0484-2532890/2550322.

പി.എൻ.എക്സ്. 6055/2022

date