Post Category
ഇഷ്ടിക നിര്‍മ്മാണ ജില്ലാതല പരിശീലനത്തിന് തുടക്കം
മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായുള്ള ജില്ലാ തല ഇഷ്ടിക നിര്‍മ്മാണ പരിശീലന പരിപാടിയ്ക്ക് തിരൂര്‍ ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ മംഗലം പഞ്ചായത്തില്‍ തുടക്കമായി. തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍.കെ ഹഫ്സത്ത് ഉദ്ഘാടനം ചെയ്തു.മംഗലം പഞ്ചായത്ത് പ്രസിഡന്റ് ഹാജറ മജീദ് അധ്യക്ഷയായി. പ്രോജക്ട് ഡയറക്ടര്‍ ദിനേശ്, എ.ഡി.സി ദേവകി, മംഗലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.കെ സലീം, ബ്ലോക്ക് ഡെവലപ്പ്മെന്റ് ഓഫീസര്‍ ആതിര, ജോയിന്റ് ബി.ഡി.ഒ ഗോവിന്ദന്‍, കുടുംബശ്രീ ജില്ലാ മിഷന്‍ പ്രോഗ്രാം ഓഫീസര്‍ ജിനേഷ് എന്നിവര്‍ സംസാരിച്ചു. തിരൂര്‍, താനൂര്‍, കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്തുകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ക്കാണ് പരിശീലനം നല്‍കുന്നത്. കുടുംബശ്രീ ജീല്ലാ മിഷന്റെ നേത്യത്വത്തിലാണ് പരിശീലനം. പരിശീലന പരിപാടി ചൊവ്വാഴ്ച സമാപിക്കും.
date
- Log in to post comments