Skip to main content

ഖേലോ ഇന്ത്യ സെലക്ഷൻ ട്രയൽസ് 17ന്

 

കോട്ടയം: ഭോപ്പാലിൽ നടക്കുന്ന അഞ്ചാമത് ഖേലോ ഇന്ത്യ യൂത്ത്
ഗെയിംസിന് മുന്നോടിയായി ഡിസംബർ 17ന് രാവിലെ വിവിധയിടങ്ങളിൽ കേരള ടീം സെലക്ഷൻ
ട്രയൽസ് നടക്കും. പങ്കെടുക്കാൻ താൽപ്പര്യമുള്ള കായികതാരങ്ങൾ (
ബാസ്‌ക്കറ്റ്ബോൾ, ഫുട്‌ബോൾ, വോളിബോൾ) താഴെപ്പറയുന്ന
സ്ഥലങ്ങളിൽ ജനന സർട്ടിഫിക്കറ്റ്, ആധാർ, പ്രസ്തുത കായിക
ഇനത്തിലെ മികവ് തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, വിദ്യാഭ്യാസ
യോഗ്യതാ സർട്ടിഫിക്കറ്റ്, സ്‌കൂൾ/കോളേജ് ബോണഫൈഡ്
സർട്ടിഫിക്കറ്റ്, 3 പാസ്‌പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം
ഹാജരാകേണ്ടതാണ് . വിവരങ്ങൾക്ക് 0481 2563825, 8547575248

നമ്പർ, കായികയിനങ്ങൾ കാറ്റഗറി സ്ഥലം തീയതി

1. ബാസ്‌ക്കറ്റ്ബോൾ: ആൺകുട്ടികൾ (അണ്ടർ 18-ന് ശേഷം ജനിച്ചവരായിരിക്കണം: തിരുവനന്തപുരം സെൻട്രൽ
സ്റ്റേഡിയം: 17-12-2022 രാവിലെ 8 മണി

2. ബാസ്‌ക്കറ്റ്ബോൾ: പെൺകുട്ടികൾ (അണ്ടർ 18 ) 01-01-2004 ന് ശേഷം ജനിച്ചവരായിരിക്കണം: തിരുവനന്തപുരം ജിമ്മി ജോർജ് ഇൻഡോർ
സ്റ്റേഡിയം: 17-12-2022 ന്: രാവിലെ 8 മണി

3. ഫുട്‌ബോൾ

ആൺകുട്ടികൾ (അണ്ടർ18 ) 01-01-2004 നോ അതിനു ശേഷമോ ജനിച്ചവരായിരിക്കണം: തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയം: 17-12-2022
ന് രാവിലെ 8 മണി

4. ഫുട്‌ബോൾ: പെൺകുട്ടികൾ: (അണ്ടർ 18 ) 01-01-2004 നോ അതിനു ശേഷമോ
ജനിച്ചവരായിരിക്കണം: എറണാകുളം പനമ്പള്ളി നഗർ സ്റ്റേഡിയം 17-12-2022 ന് രാവിലെ 8 മണി

5. വോളിബോൾ: പെൺകുട്ടികൾ (അണ്ടർ 18 ) 01-01-2004 നോ അതിനു ശേഷമോ ജനിച്ചവരായിരിക്കണം എറണാകുളം കൊച്ചിൻ റിഫൈനറീസ്
വോളീബോൾ കോർട്ട്: 17-12-2022 ന്: രാവിലെ 8 മണി

date