ആദ്യ ഹജ്ജ് സംഘത്തെ യാത്രയാക്കി
ഹജ്ജ് ക്യാമ്പിലേക്ക് പ്രത്യേക ലോ ഫ്‌ളോര്‍ ബസുകള്‍
മലപ്പുറത്ത് നിന്നുള്ള ആദ്യ ഹജ്ജ് സംഘത്തിന് എം. ഉമ്മര്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി. കെ.യു.ആര്‍ടിസിയുടെ പ്രത്യേക ലോ ഫ്‌ളോര്‍ ബസിലാണ് സര്‍ക്കാര്‍ ക്വാട്ട വഴി ഹജ്ജിന് പോകുന്ന ആദ്യസംഘം നെടുമ്പാശ്ശേരി ഹജ്ജ് ക്യാമ്പിലേക്ക് യാത്ര തിരിച്ചത്.
മുനിസിപ്പല്‍ ചെയര്‍പെഴ്‌സണ്‍ സിഎച്ച് ജമീല, കൗണ്‍സിലര്‍ സലീന റസാഖ്, മാസ്റ്റര്‍ ട്രെയിനര്‍ മുജീബ് മാസ്റ്റര്‍, ജില്ലാ ട്രെയിനര്‍ കണ്ണിയന്‍ മുഹമ്മദലി, ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
രാവിലെ ഏഴിനും 10.30 നും കെ.യു.ആര്‍.ടി.സിയുടെ പ്രത്യേക ബസുകള്‍ തീര്‍ഥാടകര്‍ക്കായി സര്‍വീസ് നടത്തുന്നുണ്ട്. രാവിലെ 4.15, 4.45, 5.00, 7.30, 9.45 എന്നീ സമയങ്ങളില്‍ നേടുമ്പാശ്ശേരിയിലേക്ക് സര്‍വീസ് നടത്തുന്ന ലോ ഫ്‌ളോര്‍ ബസുകളിലും ഹാജിമാര്‍ക്ക് ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യാവുന്നതാണ്.
- Log in to post comments