മഞ്ചേരി എഫ്.എമ്മും 'കല'യും സാഹിത്യ ശില്പശാല നടത്തുന്നു
'കല' മഞ്ചേരിയുടേയും ആകാശവാണി മഞ്ചേരി എഫ്.എം നിലയത്തിന്റേയും സംയുക്താഭിമുഖ്യത്തില്‍ ത്രിദിന സാഹിത്യ ശില്പശാല നടത്തുന്നു. സെപ്തം. 7, 8, 9 തീയതികളില്‍ എളങ്കൂര്‍ ശ്രീശാസ്ത കോളേജില്‍ നടക്കുന്ന ശില്പശാലയില്‍ മലയാളത്തിലെ പ്രമുഖ എഴുത്തുകാര്‍ ക്ലാസ്സുകളെടുക്കുകയും അംഗങ്ങളുമായി സംവദിക്കുകയും ചെയ്യും.
തിരൂര്‍ തുഞ്ചന്‍ സ്മാരക ഗവ.കോളേജിലെ മലയാളവിഭാഗം മേധാവി പ്രൊ.വിജു നായരങ്ങാടി ശില്പശാലയുടെ ഡയറക്ടറും ,ആകാശവാണി മഞ്ചേരി എഫ്.എം നിലയം മേധാവി ഡി.പ്രദീപ് കുമാര്‍ കോ-ഓര്‍ഡിനേറ്ററുമാണ്. 30 വയസിനു താഴെ പ്രായമുള്ള,30 പേര്‍ക്കാണ് പ്രവേശനം. താല്പര്യമുള്ളവര്‍, തങ്ങളുടെ രണ്ടു രചനകള്‍, ലഘു ജീവചരിത്രക്കുറിപ്പും ഫോട്ടോയും സഹിതം, അയയ്ക്കുക:'അഡ്വ.ടി.പി.രാമചന്ദ്രന്‍ ,ചെയര്‍മാന്‍, 'കല',ഹെഡ് പോസ്റ്റ് ഓഫീസിനു സമീപം, മഞ്ചേരി 676121 '. ഫോണ്‍:9447004690. സൃഷ്ടികള്‍ ലഭിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 20.
- Log in to post comments