Skip to main content

ഗ്ലൂക്കോമീറ്റര്‍” വിതരണം

 

സാമൂഹ്യനീതി വകുപ്പ് നടപ്പാക്കുന്ന വയോമധുരം പദ്ധതിയില്‍ ബി.പി.എല്‍ വിഭാഗത്തിലെ വയോജനങ്ങള്‍ക്ക് ഗ്ലൂക്കോമീറ്റര്‍” സൗജന്യമായി നല്‍കും. രക്തത്തിലെ ഗ്‌ളൂക്കോസിന്റെ അളവ് നിര്‍ണ്ണയുക്കുന്നതിനുളള ഗ്ലൂക്കോമീറ്റര്‍ ആവശ്യമുളളവര്‍  അപേക്ഷയും അനുബന്ധരേഖകളും ഓഗസ്റ്റ് 18 നകം തിരുനക്കര മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാസാമൂഹ്യനീതി ഓഫീസില്‍ നല്‍കണം. അപേക്ഷയുടെ മാതൃകയും മറ്റ് വിവരങ്ങളും ംംം.ഷെറ.സലൃമഹമ.ഴീ്.ശി എന്ന വെബ്‌സൈറ്റില്‍  ലഭിക്കും.ഫോണ്‍: 0481-2563980

date