Skip to main content

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരുടെ ഒഴിവ് 

 

പള്ളിക്കത്തോട് ഗവ. ഐടിഐയില്‍ വിവിധ ട്രേഡുകളില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ തിരഞ്ഞെടുക്കുന്നതിനുളള ഇന്റര്‍വ്യൂ ഓഗസ്റ്റ് മൂന്ന് രാവിലെ 10ന് നടക്കും. ഫുഡ് ആന്‍ഡ് ബിവറേജ്‌സ്, ഗസ്റ്റ് സര്‍വ്വീസ് അസിസ്റ്റന്റ്, ഡിജിറ്റല്‍ ഫോട്ടോ ഗ്രാഫര്‍, റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷനിംഗ്, ഡി/സിവില്‍, ആര്‍ക്കിടെക്ചറല്‍  അസിസ്റ്റന്റ്, ഇലക്ട്രീഷന്‍, കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്റ് നെറ്റ് വര്‍ക്ക് മെയിന്റനസ്, വെല്‍ഡര്‍, ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ്. ഡിറ്റിപിഒ, ഡയറിയിംഗ്, മെക്കാനിക്ക് മോട്ടോര്‍ വെഹിക്കിള്‍, പ്ലംബര്‍ (യോഗ്യത: ഡിഗ്രി/ഡിപ്ലോമ അല്ലെങ്കില്‍ എന്‍.റ്റി.സിയും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കില്‍ എന്‍.എ.സിയും രണ്ടു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം) എന്നീ ട്രേഡുകളിലേക്കും അരിത്തമെറ്റിക് കം ഡ്രോയിംഗ് (യോഗ്യത: മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, സിവില്‍ ട്രേഡുകളില്‍ ഡിപ്ലോമ)  എംപ്ലോയബിലിറ്റി സ്‌കില്‍ (യോഗ്യത: ബിബിഎയും രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയവും)  താല്പര്യമുളളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ പകര്‍പ്പുകള്‍ എന്നിവ സഹിതം ഇന്റര്‍വ്യൂവിന് പങ്കെടുക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്  ഫോണ്‍: 0481 2551062

                                                (കെ.ഐ.ഒ.പി.ആര്‍-1635/18)

date