സംരംഭകര്‍ക്ക് 5 കോടി രൂപ വരെ വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫണ്ട്
ഒ ബി സി വിഭാഗത്തില്‍ ഉള്‍പ്പെട്ടവരുടെ സംരംഭകത്വ പ്രോത്സാഹനാര്‍ത്ഥം കുറഞ്ഞ പലിശ നിരക്കില്‍ വായ്പ നല്‍കുന്നതിന് വേണ്ടി പ്രതേ്യക വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫണ്ടിന് രൂപം നല്‍കി. ഫണ്ടിന്റെ നോഡല്‍ ഏജന്‍സി കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ഐഎഫ് സി ഐ വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫണ്ട്‌സ് ലിമിറ്റഡ് ആണ്.
ഒ ബി സി വിഭാഗത്തില്‍പ്പെട്ട സംരംഭകര്‍ പങ്കാളികളായ കമ്പനികള്‍ക്ക് മാത്രമാണ് ഫണ്ടില്‍ നിന്നും വായ്പ ലഭ്യമാകുക. ഉല്‍പാദ / സേവന / അനുബന്ധ മേഖലകളിലെ സംരംഭങ്ങള്‍ക്ക് അര്‍ഹതയുണ്ട്. അനുവദിച്ച വായ്പ വിനിയോഗിച്ച് ആസ്തി സൃഷ്ടിച്ചിരിക്കണം എന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്. സ്റ്റാര്‍ട്ട് അപ് സംരംഭങ്ങളെയും പരിഗണിക്കുന്നതാണ്. വനിതകള്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് മുന്‍ഗണനയുണ്ട്.
പദ്ധതി പ്രയോജനപ്പെടുത്താന്‍ തല്‍പരരായ കേരളത്തിലെ സംരംഭകര്‍ക്ക് അതിനുള്ള അവസരം സൃഷ്ടിക്കുവാന്‍ വേണ്ടി കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ സെപ്റ്റംബര്‍ മാസം ഒരു സംരംഭകത്വ സെമിനാര്‍ കേരളത്തില്‍ സംഘടിപ്പിക്കുന്നു. പദ്ധതി വിശദാംശങ്ങളും നടപടി ക്രമങ്ങളും സെമിനാറില്‍ IFCI അധികൃതര്‍ വിശദീകരിക്കും. സെമിനാറില്‍ പങ്കെടുക്കുവാന്‍ താല്‍പര്യമുള്ളവര്‍ കേരള സംസ്ഥാനപിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്റെ www.ksbcdc.com എന്ന വെബ്‌സൈറ്റ് മുഖേന ആഗസ്റ്റ് 20 നകം രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
- Log in to post comments