Skip to main content

ആറളം ഫാമില്‍ അക്ഷയ കേന്ദ്രത്തിന് താല്‍പ്പര്യപത്രം ക്ഷണിച്ചു

നാഷണല്‍  ഇ-ഗവേണന്‍സ് ആക്ഷന്‍ പ്ലാന്‍ പ്രകാരം  ആറളം ഫാമും പുനരധിവാസ മേഖലയായ ഓടംതോട് കേന്ദ്രത്തില്‍ അക്ഷയ കേന്ദ്രം ആരംഭിക്കുന്നതിന് സര്‍ക്കാര്‍ ഉത്തരവായി. ഈ അക്ഷയ കേന്ദ്രത്തിലേക്കുള്ള സംരംഭകരെ ആറളം ഗ്രാമ പഞ്ചായത്തിലെ പട്ടികവര്‍ഗ്ഗ വിഭാഗക്കാരില്‍ നിന്നാണ് തെരഞ്ഞെടുക്കുന്നത്.  അപേക്ഷകര്‍ പ്ലസ് ടു പാസായവരും, കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ളവരും ആയിരിക്കണം.  കേന്ദ്രം തുടങ്ങാന്‍ താല്‍പ്പര്യമുള്ള  ആറളം ഗ്രാമ പഞ്ചായത്തിലെ പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ വെള്ളക്കടലാസില്‍ ഫോട്ടോ പതിച്ച് പേരും മേല്‍വിലാസവും രേഖപ്പെടുത്തി വിദ്യാഭ്യാസ യോഗ്യതകള്‍ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെയും, തിരിച്ചറിയല്‍ രേഖയുടെയും പകര്‍പ്പ് സഹിതം  അക്ഷയകേന്ദ്രം തുടങ്ങാന്‍ താല്‍പ്പര്യമുണ്ടെന്ന് അറിയിച്ച് ആഗസ്ത് 14 നകം അപേക്ഷ സമര്‍പ്പിക്കണം.  
അക്ഷയ ജില്ലാ പ്രൊജക്ട് ഓഫീസ്, റബ്‌കോ ഭവന്‍, സൗത്ത് ബസാര്‍, കണ്ണൂര്‍, പിന്‍-670002, ഐ.ടി.ഡി. പി. ഓഫീസ്, സിവില്‍ സ്റ്റേഷന്‍, കണ്ണൂര്‍, ടി.ആര്‍.ഡി.എം ആറളം ഫാം ഓഫീസ്, ആറളം എന്നിവിടങ്ങളില്‍ അപേക്ഷ സ്വീകരിക്കും.  ഫോണ്‍: 0497-2712987, 9497715811.

date