Post Category
മുലയൂട്ടൽ വാരാചരണം തുടങ്ങി
സംസ്ഥാന വനിത-ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ മുലയൂട്ടൽ വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം പയ്യന്നൂരിൽ സി കൃഷ്ണൻ എംഎൽഎ നിർവ്വഹിച്ചു. പയ്യന്നൂർ നഗരസഭ ചെയർമാൻ ശശി വട്ടക്കൊവ്വൽ അധ്യക്ഷനായി. കരിവെളളൂർ-പെരളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം രാഘവൻ, പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ ചെയർപേഴ്സൺ ലക്ഷ്മിക്കുട്ടി, കൗൺസിലർ എകെ ശ്രീജ, ജില്ലാതല ഐസിഡിഎസ് സെൽ പ്രോഗ്രാം ഓഫീസർ സിഎ ബിന്ദു, പയ്യന്നൂർ ഐസിഡിഎസ് സിഡിപിഒ കെ രാധ എന്നിവർ സംസാരിച്ചു. മുലയൂട്ടലിന്റെ പ്രാധാന്യത്തെക്കുറിച്ച് ചെറുതാഴം കുടുംബാരോഗ്യ കേന്ദ്രത്തിലെ ശിശുരോഗ വിദഗ്ദ്ധൻ ഡോ. രഞ്ജിത്ത്, പരിയാരം മെഡിക്കൽ കോളേജിലെ സ്ത്രീരോഗ വിഭാഗം മേധാവി ഡോ. രജിത വാര്യർ, ഐസിഡിഎസ് സൂപ്പർവൈസർ വി വിഭ എന്നിവർ ക്ലാസെടുത്തു.
date
- Log in to post comments