Skip to main content

ഓൺലൈൻ സഹായികളെ നിയമിക്കുന്നു

പട്ടികവർഗ്ഗ യുവതീ യുവാക്കൾക്ക് ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കുന്നതിനും പിഎസ്‌സി രജിസ്‌ട്രേഷൻ തുടങ്ങിയവയ്ക്കും വേണ്ടി ഐടിഡിപി പ്രൊജക്ട് ഓഫീസിലും ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിലും 2018-19 സാമ്പത്തിക വർഷം പട്ടികവർഗ്ഗക്കാരായ യുവതീ യുവാക്കളെ കരാറടിസ്ഥാനത്തിൽ ഓൺലൈൻ സഹായികളെ നിയമിക്കുന്നു. ഇതിനുള്ള വാക്-ഇൻ ഇന്റർവ്യൂ ആഗസ്റ്റ് നാലിന് രാവിലെ 11 മണിക്ക് കണ്ണൂർ സിവിൽ സ്റ്റേഷൻ അഡീഷണൽ ബ്ലോക്കിൽ പ്രവർത്തിക്കുന്ന ഐടിഡിപി ഓഫീസിൽ നടത്തുന്നു. ആകെ ഒഴിവുകൾ അഞ്ച്. പ്രായം 18 നും 36 നും ഇടയിൽ. യോഗ്യത ഏതെങ്കിലും വിഷയത്തിൽ ബിരുദം, ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (ഡിസിഎ), ഇംഗ്ലീഷ്, മലയാളം ടൈപ്പിംഗ്. താൽപ്പര്യമുള്ള ഉദ്യോഗാർഥികൾ ബയോഡാറ്റയും, സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും തിരിച്ചറിയൽ രേഖയും സഹിതം ഇന്റർവ്യൂവിന് നേരിട്ട് ഹാജരാകേണ്ടതാണ്. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 10,000 രൂപ ഓണറേറിയം ലഭിക്കും. ഫോൺ: 0497 2700357.

date