Skip to main content

സ്‌നേഹജേ്യാതി: അപേക്ഷ വിതരണം ചെയ്യുന്നു

ജില്ലാ പഞ്ചായത്ത് സ്‌നേഹജേ്യാതി കിഡ്‌നി പേഷ്യന്റ്‌സ് വെൽഫെയർ സൊസൈറ്റി മുഖേന നടപ്പിലാക്കുന്ന വൃക്ക മാറ്റിവച്ചവർക്കുള്ള തുടർസഹായ പദ്ധതിയിൽപ്പെടുത്തുന്നതിന്  ഗുണഭോക്താക്കൾക്കുള്ള അപേക്ഷാ ഫോറം ജില്ലാ പഞ്ചായത്ത് സ്‌നേഹജേ്യാതി കിഡ്‌നി പേഷ്യന്റ്‌സ് വെൽഫെയർ സൊസൈറ്റി ഓഫീസിൽ നിന്നും ജില്ലാ ആശുപത്രി ഡയാലിസിസ് യൂണിറ്റിൽ നിന്നും ആഗസ്ത് മൂന്ന് മുതൽ വിതരണം ചെയ്യും. പൂരിപ്പിച്ച അപേക്ഷാ ഫോറം അനുബന്ധ രേഖകൾ  സഹിതം ആഗസ്ത് 15 നുള്ളിൽ ജില്ലാ പഞ്ചായത്തിലുള്ള സ്‌നേഹജേ്യാതി കിഡ്‌നി പേഷ്യന്റ്‌സ് വെൽഫെയർ സൊസെറ്റി ഓഫീസിൽ ഏൽപ്പിക്കേണ്ടതാണ്.  ഫോൺ: 9447706613, 9497294202.

date