Skip to main content

സ്‌ക്രാബിള്‍ ഗെയിം പരിശീലനം

 

കുട്ടികളുടെ ഇംഗ്ലീഷ് പരിജ്ഞാനം വര്‍ധിപ്പിക്കുന്നതിന് കേരള സ്റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറി സ്‌ക്രാബിള്‍ ഗെയിം പരിശീലനം തുടങ്ങുന്നു. ആഗസ്റ്റ് നാല് മുതല്‍ എല്ലാ ശനിയാഴ്ചകളിലും ഉച്ചയ്ക്ക് രണ്ട് മുതല്‍ ഗെയിം ഉണ്ടായിരിക്കും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ പേര് രജിസ്റ്റര്‍ ചെയ്യണം.  10 വയസിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്ക് പരിശീലന പരിപാടിയില്‍ ചേരാം. ലൈബ്രറിയില്‍ അംഗത്വമുള്ളവര്‍ക്കോ അംഗത്വമുള്ളവരുടെ കുട്ടികള്‍ക്കോ പരിപാടിയില്‍ പങ്കെടുക്കാം. കേരള സ്‌ക്രാബിള്‍ ക്ലബ് എന്ന സ്ഥാപനവുമായി സഹകരിച്ചാണ് പരിപാടി നടത്തുന്നത്.  ഫോണ്‍: 9447222924, 9447216912.

പി.എന്‍.എക്‌സ്.3331/18

date