Skip to main content

എം.സി.എ രണ്ടാംഘട്ട അലോട്ട്‌മെന്റ്

 

കേരളത്തിലെ എ.ഐ.സി.റ്റി.ഇ അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 2018-19 അധ്യയന വര്‍ഷത്തെ മാസ്റ്റര്‍ ഓഫ് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (എം.സി.എ) കോഴ്‌സിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ സമര്‍പ്പിച്ചവരുടെ രണ്ടാംഘട്ട അലോട്ട്‌മെന്റ് www.lbscentre.kerala.gov.in ല്‍ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവര്‍ വെബ്‌സൈറ്റില്‍ നിന്നും പ്രിന്റ് എടുത്ത അലോട്ട്‌മെന്റ് മെമ്മോ സഹിതം ഫെഡറല്‍ ബാങ്കിന്റെ  ശാഖകളില്‍ ആഗസ്റ്റ് മൂന്നിനകം നിര്‍ദ്ദിഷ്ട ഫീസ് അടയ്ക്കണം. ആഗസ്റ്റ് ആറിനകം അതത് കോളേജുകളില്‍ പ്രവേശനം നേടണം. ഫോണ്‍: 0471 2560362, 63, 64, 65

പി.എന്‍.എക്‌സ്.3342/18

date