Post Category
വിദ്യാഭ്യാസ ധനസഹായം
കേരള തൊഴിലാളി ക്ഷേമനിധിബോര്‍ഡില്‍ വരിക്കാരായ തൊഴിലാളികളുടെ മക്കള്‍ക്ക് 2018-19 വര്‍ഷത്തെ ഉന്നതവിദ്യാഭ്യാസ ഗ്രാന്റിന് അപേക്ഷ ക്ഷണിച്ചു. 2018-19 അധ്യയന വര്‍ഷം എട്ടാം ക്ലാസ് മുതല്‍ ബിരുദാനന്തര ബിരുദം വരെ പഠിക്കുന്നവര്‍ക്കും പ്രൊഫഷണല്‍ കോഴ്‌സുകളില്‍ പഠിക്കുന്നവര്‍ക്കും ധനസഹായം ലഭിക്കും. പാരലല്‍ സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍ അപേക്ഷിക്കേണ്ടതില്ല. അപേക്ഷഫോറം ജില്ലാ ലേബര്‍ വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്‌പെക്ടര്‍മാരുടെ ഓഫീസുകളില്‍ ലഭിക്കും. കുട്ടിയുടേയോ പദ്ധതിയില്‍ അംഗമായ തൊഴിലാളിയുടേയോ പേരിലുള്ള ബാങ്ക് അക്കൗണ്ട് നമ്പര്‍, ഐഎഫ്എസ്‌സി കോഡ് സഹിതമുള്ള അപേക്ഷ ഈ മാസം 31ന് മുമ്പ് ജില്ലാ ലേബര്‍ വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്‌പെക്ടറുടെ കാര്യാലയത്തില്‍ ലഭ്യമാക്കണം.
(പിഎന്‍പി 2164/18)
date
- Log in to post comments