ജൂനിയര്‍ അസിസ്റ്റന്‍റ്-കാഷ്യര്‍ പരീക്ഷ അഞ്ചിന്
കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ 2018 ജൂണ്‍ ഒമ്പതിന് നടത്താന്‍ നിശ്ചയിച്ചിരുന്ന കെ.എസ്.ഇ.ബി/കെ.എസ്.എഫ്.ഇ യില്‍ ജൂനിയര്‍ അസിസ്റ്റന്‍റ്/കാഷ്യര്‍ തസ്തികകളിലേക്കുളള ഒ.എം.ആര്‍ പരീക്ഷ ഓഗസ്റ്റ് അഞ്ചിന് നടക്കും. ഉച്ചയ്ക്ക് 1.30 മുതല്‍ വൈകിട്ട് 3.15 വരെയാണ് പരീക്ഷ സമയം. എം.ഇ.എസ്.എച്ച്.എസ്. മണ്ണാര്‍ക്കാട് പരീക്ഷ കേന്ദ്രമായി അനുവദിച്ചിരുന്ന രജിസ്റ്റര്‍ നമ്പര്‍ 463604 മുതല്‍ 463803 വരെയുളള 200 ഉദ്യോഗാര്‍ഥികള്‍ കല്ലടി എച്ച്.എസ് കുമരംപുത്തൂര്‍ സെന്‍റര്‍ - 2 മണ്ണാര്‍ക്കാട് കോളെജ് പോസ്റ്റ് (ഫോണ്‍- 04924 222765) എന്ന പരീക്ഷ കേന്ദ്രത്തിലും, ഡി.എം.എസ്.ബി സ്കൂള്‍ കാക്കയൂര്‍, പരീക്ഷ കേന്ദ്രമായി അനുവദിച്ചിരുന്ന രജിസ്റ്റര്‍ നമ്പര്‍ 460404 മുതല്‍ 460603 വരെയുളള 200 ഉദ്യോഗാര്‍ഥികള്‍ എം.എം.എം.എസ്.ബി സ്കൂള്‍ കൊടുവായൂര്‍ (ഫോണ്‍ - 9496131536) എന്ന പരീക്ഷാ കേന്ദ്രത്തിലുമാണ് പരീക്ഷയ്ക്ക് എത്തേണ്ടത്. മറ്റു പരീക്ഷ കേന്ദ്രങ്ങള്‍ക്കും ഉദ്യോഗാര്‍ഥികളുടെ രജിസ്റ്റര്‍ നമ്പരുകള്‍ക്കും സമയത്തിനും മാറ്റമില്ല. ഉദ്യോഗാര്‍ഥികള്‍ പ്രൊഫൈലില്‍ നിന്നും നേരത്തെ ലഭ്യമായ ഹാള്‍ ടിക്കറ്റും അസ്സല്‍ തിരിച്ചറിയല്‍ രേഖയുമായി പരീക്ഷയക്ക് എത്തണമെന്ന് ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു.
- Log in to post comments