Skip to main content

ജില്ലാ കലക്ടറുടെ അദാലത്ത് പരാതി സ്വീകരിച്ചു തുടങ്ങി

 

ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ കൊണ്ടോട്ടി താലൂക്കില്‍ ഓഗസ്റ്റ് 18 ന് നടക്കുന്ന പൊതുജന പരാതി പരിഹാര അദാലത്തിനുള്ള പരാതി സ്വീകരിച്ചു തുടങ്ങി. അപേക്ഷകള്‍ ഓഗസ്റ്റ് ആറ് വരെ അക്ഷയ കേന്ദ്രങ്ങള്‍ മുഖേനെയാണ് സ്വീകരിക്കുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള ധനസഹായം, ലാന്റ് റവന്യൂ പരാതികള്‍, റേഷന്‍ കാര്‍ഡ് സംബന്ധിച്ച പരാതികള്‍, സ്റ്റാറ്റിയൂട്ടറിയായി പരിഹാരം കാണേണ്ട പ്രശ്‌നങ്ങള്‍ എന്നിവ ഒഴികെയുള്ള എല്ലാ വിഷയങ്ങളും അദാലത്തില്‍ പരിഗണിക്കും. ഓഗസ്റ്റ് 18 ന് ശനിയാഴ്ച രാവിലെ ഒന്‍പത് മുതല്‍ കൊണ്ടോട്ടി മോയിന്‍കുട്ടി വൈദ്യര്‍ സ്മാരക ഹാളിലാണ് അദാലത്ത്.

 

date