ശുചിത്വ പക്ഷാചരണത്തിന് തുടക്കമായി
നെഹ്‌റു യുവ കേന്ദ്രയുടെ നേതൃത്വത്തില്‍ ആഗസ്റ്റ് ഒന്ന് മുതല്‍ നടത്തുന്ന ശുചിത്വ പക്ഷാചരണത്തിന്റെ ജില്ലാതല പരിപാടി പി.ഉബൈദുള്ള എം.എല്‍.എ ഉത്ഘാടനം ചെയ്തു. പരിപാടിയില്‍ പങ്കെടുത്ത യുവജന സന്നദ്ധ പ്രവര്‍ത്തകര്‍ ശുചിത്വ പ്രതിജ്ഞയെടുത്തു നെഹ്‌റു യുവ കേന്ദ്ര ജില്ലാ യൂത്ത് കോര്‍ഡിനേറ്റര്‍ കെ കുഞ്ഞഹമ്മദ് അദ്ധ്യക്ഷനായി .
സിവില്‍ സ്റ്റേഷനിലെ നെഹ്‌റു യുവ കേന്ദ്ര ഹാളില്‍ നടന്ന പരിപാടിയില്‍ ഹരിത കേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി രാജു, ശുചിത്വ മിഷന്‍ ജില്ലാ പ്രോഗ്രാം ഓഫീസര്‍ ഒ. ജ്യോതിഷ്, ചൈല്‍ഡ്‌ലൈന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ സി.പി സലീം, പി അസ്മാബി, ടി.കെ അബ്ദുല്‍ വഹാബ് എന്നിവര്‍ പ്രസംഗിച്ചു. സ്വച്ഛ്ഭാരത് സമ്മര്‍ ഇന്റേണ്‍ഷിപ്പിന് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് പ്രൊജക്റ്റ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനുള്ള പരിശീലനവും നടന്നു.
ആഗസ്റ്റ് 15 വരെ നീണ്ടു നില്‍ക്കുന്ന ശുചിത്വ പക്ഷാചരണത്തോടനുബന്ധിച്ചു യൂത്ത് ക്ലബുകളുടെ സഹകരണത്തോടെ ശുചീകരണ-മാലിന്യ നിര്‍മ്മാജ്ജന പരിപാടികള്‍, സ്വച്ഛത യൂത്ത് പാര്‍ലമെന്റ്, ഗൃഹ സമ്പര്‍ക്ക പരിപാടി, ബോധവല്‍ക്കരണ റാലി, മത്സരങ്ങള്‍ തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിക്കും.
- Log in to post comments