Skip to main content

ആയുര്‍വേദ തെറാപ്പിസ്റ്റ്

നാഷണല്‍ ആയുഷ് മിഷന്റെ പ്രൊജക്ടുകളുടെ നടത്തിപ്പിന് ആയുര്‍വേദ തെറാപ്പിസ്റ്റ്മാരെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. അപേക്ഷകര്‍ ഒരു വര്‍ഷത്തെ ആയുര്‍വേദ തെറാപ്പിസ്റ്റ് കോഴ്‌സ് പാസായിരിക്കണം. താല്പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ആഗസ്റ്റ് മൂന്നിന് രാവിലെ 11ന്  മലപ്പുറം സിവില്‍സ്റ്റേഷനിലെ ജില്ലാ ആയുര്‍വ്വേദ മെഡിക്കല്‍ ഓഫീസില്‍  എത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആയുര്‍വേദം) അറിയിച്ചു.  ഫോണ്‍ - 0483 2734852.

date