മുലയൂട്ടല്‍ മുറികള്‍ കൂടുതല്‍ സ്ഥലങ്ങളിലേയ്ക്ക് വ്യാപിപ്പിക്കും: അഡ്വ. സണ്ണി പാമ്പാടി
മുലയൂട്ടല്‍ പോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ബസ് സ്റ്റാന്റുകളിലും ഓഫീസ് സമുച്ചയങ്ങളിലും പ്രത്യേക മുലയൂട്ടല്‍ മുറികള്‍ സജ്ജീകരിക്കുന്നത് പരിഗണിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സണ്ണി പാമ്പാടി പറഞ്ഞു. മുലയൂട്ടല്‍ വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. കോട്ടയം കളക്ടറേറ്റില്‍ ആരോഗ്യ കേരളത്തിന്റെ നേതൃത്വത്തില്‍ ജീവനക്കാര്‍ക്കും പൊതുജനങ്ങള്‍ക്കുമായി ആരംഭിക്കുന്ന മുലയൂട്ടല്‍ മുറി ഓഗസ്റ്റ് 10നകം പ്രവര്‍ത്തനമാരംഭിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ.ബി.എസ് തിരുമേനി അദ്ധ്യക്ഷപ്രസംഗത്തില്‍പറഞ്ഞു.
കോട്ടയം മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഡോ. പി. ആര്‍. സോന മുഖ്യ പ്രഭാഷണം നടത്തി. കുഞ്ഞ് ജനിച്ച് ആദ്യ മണിക്കൂറില്‍ തന്നെ മുലയൂട്ടല്‍ ആരംഭിക്കണമെന്നും ആദ്യ ആറു മാസം കുഞ്ഞിന്റെ വളര്‍ച്ചയ്ക്കും വികാസത്തിനും അമ്മയുടെ പാല്‍ മാത്രം മതിയാകുമെന്നും മറ്റൊരു ഭക്ഷണവും ആറു മാസം വരെ നല്‍കേണ്ടെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ: ജേക്കബ് വര്‍ഗീസ് പറഞ്ഞു. യോഗത്തില്‍ ഐ.സി.ഡി.എസ് പ്രോഗ്രാം ഓഫീസര്‍ ആശാമോള്‍ കെ.വി. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. വ്യാസ് സുകുമാരന്‍, സാമൂഹ്യ നീതി ഓഫീസര്‍ സാബു ജോസഫ്, കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി.എസ്. സുരേഷ്, ഡെപ്യൂട്ടി ജില്ലാ എഡ്യുക്കേഷന്‍ മീഡിയ ഓഫിസര്‍ എസ് ശ്രീകുമാര്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാതല സെമിനാറില്‍ മുലയൂട്ടലും ശൈശവ ആരോഗ്യവും എന്ന വിഷയത്തില്‍ ജില്ലാ ആര്‍ സി എച്ച് ഓഫീസര്‍ ഡോ.പി എന്‍ വിദ്യാധരന്‍, ഇന്‍ഫന്റ് മില്‍ക് സബ്സ്റ്റിറ്റിയൂട്ട് ആക്ടിനെ സംബന്ധിച്ച് ജില്ലാ എഡ്യുക്കേഷന്‍ മീഡിയ ഓഫിസര്‍ ഡോമി ജോണ്‍ എന്നിവര്‍ അവതരണം നടത്തി.
(കെ.ഐ.ഒ.പി.ആര്‍-1637/18)
- Log in to post comments