ഗസ്റ്റ് അദ്ധ്യാപക നിയമനം
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ വെളളൂരില്‍ പ്രവര്‍ത്തിക്കുന്ന പാമ്പാടി ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂളിനോട് അനുബന്ധിച്ചുളള ഗവ. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിംഗ് സെന്ററിലേക്ക് ഇംഗ്ലീഷ് & വര്‍ക്കപ്ലേയ്‌സ് സ്‌ക്കില്‍ വിഷയത്തില്‍ അദ്ധ്യാപകരെ ആവശ്യമുണ്ട്. ഹയര്‍ സെക്കണ്ടറി അദ്ധ്യാപക തസ്തികയ്ക്ക് തുല്യമായ യോഗ്യത ഉണ്ടായിരിക്കണം. താല്പര്യമുളളവര്‍ ഓഗസ്റ്റ് എട്ടിന് രാവിലെ 10ന് യോഗ്യതയും പ്രായവും തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം സൂപ്രണ്ട് മുമ്പാകെ ഹാജരാകണം. (കെ.ഐ.ഒ.പി.ആര്‍-1641/18)
വാഹന ടെണ്ടര്‍
പള്ളം അഡീഷണല്‍ ഐസിഡിഎസ് ഓഫീസ് കോട്ടയം നഗരസഭാ പരിധിയില്‍ വരുന്ന 58-ാം നമ്പര്‍ അങ്കണവാടിയില്‍ മൊബൈല്‍ ക്രഷിലേക്കു മാസത്തില്‍ 25 ദിവസം രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറ് മണിവരെ കോട്ടയം നഗരസഭാ പരിധിയില്‍ വരുന്ന വിവിധ സ്ഥലങ്ങളിലെ ഭവനങ്ങളില്‍ നിന്നും മൂന്നു വയസ്സില്‍ താഴെയുളള കുട്ടികളെ എടുത്തു സുരക്ഷിതമായി ക്രെഷില്‍ എത്തിക്കുന്നതിനും വൈകിട്ട് തിരികെ അവരവരുടെ ഭവനങ്ങളില്‍ തിരികെ എത്തിക്കുന്നതിനും അടച്ചുറപ്പുളള വാഹനം 2019 മാര്‍ച്ച് 31 വരെ ഓടുന്നതിന് വാഹന ഉടമകളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ ഓഗസ്റ്റ് 16 വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0481 2310355 (കെ.ഐ.ഒ.പി.ആര്‍-1642/18)
എല്‍ബിഎസ് കമ്പ്യൂട്ടര്‍ കോഴ്‌സ്
എല്‍ബിഎസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജിയുടെ ഏറ്റുമാനൂര്‍ സെന്ററില്‍ ഒരു വര്‍ഷം ദൈര്‍ഘ്യമുളള പിജിഡിസിഎ കോഴ്‌സിന് അപേക്ഷിക്കാം. യോഗ്യത ഡിഗ്രി. എസ്.എസ്.എല്‍,സി പാസായവര്‍ക്കായി ഒരു വര്‍ഷം ദൈര്‍ഘ്യമുളള ഡിസിഎ, ഹാര്‍ഡ്‌വെയര്‍ ആന്റ് നെറ്റ് വര്‍ക്കിംഗ്, മൂന്നു മാസം ദൈര്‍ഘ്യമുളള ഡാറ്റാ എന്‍ട്രി ആന്റ് ഓഫീസ് ഓട്ടോമേഷന്‍ (ഇംഗ്ലീഷ്/മലയാളം) കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0481 2534820, 9495850898
(കെ.ഐ.ഒ.പി.ആര്‍-1643/18)
- Log in to post comments