Skip to main content

സിവില്‍ സ്റ്റേഷനില്‍ കുടുംബശ്രീ കാന്റീന്‍ തുടങ്ങി

കലക്ടറേറ്റ് കോമ്പൗണ്ടില്‍ കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള കഫേശ്രീ കാന്റീന്‍ തുറന്നു. ജില്ലാ കലക്ടര്‍ യു.വി. ജോസ് കാന്റീനിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. കുടുംബശ്രീ അസി. ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പി.സി. കവിത, അസി. ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍മാരായ പി.എം. ഗിരീശന്‍, ക്ഷേമ കെ തോമസ്, എം.ഇപ്രോഗ്രാം മാനേജര്‍ റിജേഷ് വി.എസ്, വിവിധ സര്‍വ്വീസ് സംഘടനാ നേതാക്കള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു.
ജീവനക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും മിതമായ വിലയില്‍ മായമില്ലാത്ത ഭക്ഷണം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കാന്‍ീന്‍ ആരംഭിച്ചിരിക്കുന്നത്. നൂറിലധികം ഓഫീസുകളിലായി 1000-ലധികം ജീവനക്കാരും നിത്യേന നിരവധി പൊതുജനങ്ങളും സന്ദര്‍ശിക്കുന്ന സിവില്‍സ്റ്റേഷന് കഫേശ്രീ കാന്റീന്‍ പുതിയൊരനുഭവമാകും. ജില്ലാ ആസൂത്രണസമിതി സെക്രട്ടറിയറ്റ് കെട്ടിടത്തില്‍ രാവിലെ 8.30 മുതല്‍ വൈകീട്ട് 5 മണി വരെ കാന്റീന്‍ പ്രവര്‍ത്തിക്കും. 
        

date