Post Category
ഓണം ബക്രീദ് ഹാന്റ്‌ലൂം എക്‌സ്‌പോ ഇന്ന് തുടങ്ങും
ജില്ലാ വ്യവസായ കേന്ദ്രം, ജില്ലാ കൈത്തറി വികസന സമിതി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ ഓണം ബക്രീദ് ഹാന്റ്‌ലൂം എക്‌സ്‌പോ-2018 ഇന്ന് (ആഗസ്റ്റ് 2) മുതല്‍ 23 വരെ ടൗണ്‍ ഹാളിനടുത്തുളള കോംട്രസ്റ്റ് ഗ്രൗണ്ടില്‍ നടത്തും. രാവിലെ ഒമ്പത് മണി മുതല്‍ രാത്രി എട്ട് മണിവരെ നടക്കുന്ന മേളയില്‍ ജില്ലയിലെയും സമീപ ജില്ലകളിലെയും കൈത്തറി സംഘങ്ങളുടെ വൈവിധ്യവും പുതുമയാര്‍ന്നതുമായ കൈത്തറി ഉത്പന്നങ്ങളും കയര്‍ കരകൗശല ഉല്‍പന്നങ്ങളുടെ പ്രദര്‍ശനവും വില്‍പനയും ഉണ്ടാവും.
മേളയുടെ ഉദ്ഘാടനം ആഗസ്റ്റ് അഞ്ചിന് വൈകീട്ട് നാല് മണിക്ക് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്റെ അദ്ധ്യക്ഷതയില്‍ തൊഴില്‍ പുനരധിവാസ എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണന്‍ നിര്‍വ്വഹിക്കും.
date
- Log in to post comments