Post Category
നിരോധിച്ച പ്‌ളാസ്റ്റിക്ക് ക്യാരിബാഗുകള്‍ പിടിച്ചെടുത്തു
അഴിയൂര്‍ ഗ്രാമ പഞ്ചായത്തിലെ മുക്കാളി, കുഞ്ഞിപ്പള്ളി റെയില്‍വെസ്റ്റേഷന്‍ എന്നിവിടങ്ങളില്‍ നിന്ന് നിരോധിച്ച പ്‌ളാസ്റ്റിക്ക് ക്യാരിബാഗുകള്‍ പിടിച്ചെടുത്തു. പഞ്ചായത്ത് ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ വിവിധ കച്ചവടസ്ഥാപനങ്ങളില്‍ നിന്ന് 5 കിലോ നിരോധിച്ച പ്‌ളാസ്റ്റിക്ക് ക്യാരിബാഗുകളാണ് പിടിച്ചെടുത്തത്. പഞ്ചായത്തില്‍ പ്‌ളാസ്റ്റിക്ക് മാനേജ്്‌മെന്റ് ബൈലൊ നടപ്പിലാക്കുന്നതിന്റെ ഭാഗമായി കച്ചവടക്കാര്‍ക്ക് അറിയിപ്പ് നല്‍കിയിരുന്നെങ്കിലും ചില കടകള്‍ പ്‌ളാസ്റ്റിക്ക് ക്യാരി ബാഗുകള്‍ ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് പരിശോധന നടത്തിയത.് പഞ്ചായത്ത് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബാലന്‍ വയലേരി, ജിതേഷ്.വി.എം എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.
date
- Log in to post comments