Post Category
സാക്ഷരതാമിഷന്റെ അക്ഷരലക്ഷം പരീക്ഷ 5 ന്; ജില്ലയില്‍ 1734 പേര്‍ പരീക്ഷ എഴുതും
സംസ്ഥാന സാക്ഷരതാമിഷന്‍ നടപ്പിലാക്കുന്ന അക്ഷരലക്ഷം പരീക്ഷ ഈ മാസം അഞ്ചിന് ജില്ലയില്‍ നടക്കും. 1734 പേരാണ് ജില്ലയില്‍ പരീക്ഷ എഴുതുന്നത്. ഇതില്‍ 557 പേര്‍ കന്നഡ മാധ്യമത്തില്‍ പരീക്ഷ എഴുതും. രാവിലെ 10 മുതല്‍ 12 വരെയാണു പരീക്ഷ. ജില്ലയിലെ 78 കേന്ദ്രങ്ങളിലാണു പരീക്ഷ നടക്കുന്നത്. സമ്പൂര്‍ണ്ണ സാക്ഷരതയില്‍ നിന്നും പരിപൂര്‍ണ്ണ സാക്ഷരത എന്ന ലക്ഷ്യം നേടിയെടുക്കുന്നതിനു വേണ്ടിയാണ് അക്ഷരലക്ഷം സാക്ഷരതാ പരീക്ഷ നടത്തുന്നത്. ആദ്യഘട്ടത്തില്‍ തുടര്‍വിദ്യാകേന്ദ്രങ്ങള്‍ സ്ഥിതിചെയ്യുന്ന 65 വാര്‍ഡുകളിലാണു പദ്ധതി നടപ്പിലാക്കുന്നത്. സംസ്ഥാന സാക്ഷരതാമിഷന്‍ തയ്യാറാക്കിയ പുതിയ പാഠപുസ്തകം ഉപയോഗിച്ചുള്ള ആദ്യ പരീക്ഷ കൂടിയാണ് അക്ഷരലക്ഷം സാക്ഷരതാ പരീക്ഷ. പരീക്ഷയുടെ ഉദ്ഘാടനം അമ്പലത്തറ സ്‌കൂളില്‍ കെ.കുഞ്ഞിരാമന്‍ എം.എല്‍.എ നിര്‍വഹിക്കും.
date
- Log in to post comments