Skip to main content

സെമിനാര്‍ നടത്തി

 

ലോക ജനസംഖ്യാദിനാചരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലാ മെഡിക്കല്‍ ഓഫീസ്, ആരോഗ്യ കേരളം, ഇലന്തൂര്‍ കോളജ് ഓഫ് ടീച്ചര്‍ എഡ്യുക്കേഷന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സെമിനാര്‍ നടത്തി. ഡെപ്യൂട്ടി ഡിഎംഒ ഡോ.സി.എസ്.നന്ദിനി ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് ഡോ.പി.ലാലാമണി അധ്യക്ഷത വഹിച്ച ചടങ്ങി ല്‍ ഫാക്കല്‍റ്റി അംഗം ഡോ.കെ.ജി.ശ്രീരാജ്, ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍മാരായ റ്റി.  കെ.അശോക് കുമാര്‍, എ.സുനില്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു. 

കുടുംബാസൂത്രണം ഒരു മനുഷ്യാവകാശം എന്ന വിഷയത്തില്‍ ആര്‍സിഎച്ച് ഓഫീസ ര്‍ ഡോ.ആര്‍.സന്തോഷ് കുമാര്‍, ആരോഗ്യപരമായ കുടുംബാസൂത്രണം എന്ന വിഷയത്തില്‍ കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ.പ്രജി എസ്.പ്രസാദ് എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.          (പിഎന്‍പി 2183/18)

date