Post Category
മെഡിക്കല്‍ ക്യാമ്പ് നടത്തി
വള്ളിക്കോട് ഗ്രാമപഞ്ചായത്തിന്റെയും പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ വാഴമുട്ടം കുടുംബക്ഷേമ ഉപകേന്ദ്രത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പും ഹെപ്പറ്റൈറ്റിസ് ബോധവത്ക്കരണ സെമിനാറും നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസിമോള്‍ ജോസഫ് ഉദ്ഘാടനം ചെയ്തു. വൈസ്പ്രസിഡന്റ് വൈ.മണിലാല്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വാര്‍ഡ് അംഗങ്ങളായ ലിസിജോണ്‍, ഷൈജു, പബ്ലിക് ഹെല്‍ത്ത് നഴ്‌സ് പത്മകുമാരി, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ സുരേഷ്, ബിന്ദു എന്നിവര്‍ സംസാരിച്ചു. പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ.ജ്യോതി വേണുഗോപാ ല്‍ സെമിനാര്‍ നയിച്ചു. (പിഎന്‍പി 2184/18)
date
- Log in to post comments