Post Category
കലാപഠന ശില്പശാല
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് മുന്നോടിയായി വിദ്യാര്‍ഥികള്‍ക്ക് ശാസ്ത്രീയ നൃത്ത ഇനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിന് കേരള സംഗീത നാടക അക്കാദമിയും പൊതുവിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടത്തുന്ന കലാപഠന ശില്പശാല ആഗസ്റ്റ് നാല്, അഞ്ച് തീയതികളില്‍ തിരുവല്ല എസ്.സി.എസ്.എച്ച്.എസ്.എസില്‍ നടക്കും. എട്ട്, ഒമ്പത്, 10 ക്ലാസുകളില്‍ പഠിക്കുന്നവര്‍ക്കും ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കും പങ്കെടുക്കാം. രാവിലെ 10 മുതല്‍ വൈകിട്ട് നാല് വരെയാണ് പരിശീലനം. നാലിന് മോഹിനിയാട്ടം, കേരള നടനം, അഞ്ചിന് ഭരതനാട്യം, കുച്ചിപ്പുടി എന്നിവയിലാണ് പരിശീലനം. താത്പര്യമുള്ളവര്‍ സ്‌കൂള്‍ പ്രഥമാധ്യാപകന് പേരുവിവരം നല്‍കണം. ഫോണ്‍: 0469 2600181. (പിഎന്‍പി 2186/18)
date
- Log in to post comments