ശില്‍പ്പശാല നടത്തി
ജില്ലാ സാമൂഹ്യനീതി വകുപ്പിന്റെ കീഴില്‍ ജില്ലയിലെ ക്ഷേമസ്ഥാപനങ്ങളിലെ മാനേജര്‍മാര്‍ക്കുള്ള ഏകദിന ശില്‍പശാല സംഘടിപ്പിച്ചു. ഓര്‍ഫനേജ് അസോസിയേഷന്‍ പ്രസിഡന്റ് തോമസ് വര്‍ഗീസ് ശില്‍പ്പശാല ഉദ്ഘാടനം ചെയ്തു. ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ എല്‍. ഷീബ അദ്ധ്യക്ഷത വഹിച്ച പരിപാടിയില്‍ സമൂഹ്യനീതി വകുപ്പ് റിട്ടയേര്‍ഡ് അഡീഷണല്‍ ഡയറക്ടര്‍ കെ.കെ മണി ക്ഷേമസ്ഥാപനങ്ങളുടെ സുഗമമായ നടത്തിപ്പ്, ക്ഷേമസ്ഥാപനങ്ങള്‍ വിവിധ നിയമങ്ങള്‍ എന്നീ വിഷയങ്ങളില്‍ ക്ലാസെടുത്തു. ജില്ലാ സാമൂഹ്യനീതി വകുപ്പ് സീനിയര്‍ സൂപ്രണ്ട് ജെ. ഷംലാ ബീഗം, ഓര്‍ഫനേജ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ജോയ് ജോണ്‍, മാക്കാംകുന്ന് ശാന്തിസദനം മാനേജര്‍ റവ. ബര്‍സ്‌കീപ്പ റമ്പാന്‍, ജില്ലാ സാമൂഹ്യനീതി വകുപ്പ് ജൂനിയര്‍ സൂപ്രണ്ട് പി.എന്‍ രാജലക്ഷ്മി, ജില്ലയിലെ ക്ഷേമസ്ഥാപനങ്ങളിലെ മാനേജര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. (പിഎന്‍പി 2189/18)
- Log in to post comments