മഴക്കെടുതി : യോഗം ചേര്‍ന്നു
കോഞ്ചേരി താലൂക്കില്‍ മഴക്കെടുതിയുമായി ബന്ധപ്പെട്ട് ദുരിതബാധിത പ്രദേശങ്ങളില്‍ ഏറ്റെടുക്കേണ്ട ശുചീകരണ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ആറന്മുള, കുളനട, മല്ലപ്പുഴശേരി ഗ്രാമപഞ്ചായത്തുകളില്‍ ദുരന്തനിവാരണം ഡെപ്യൂട്ടി കളക്ടര്‍ എസ്.ശിവപ്രസാദിന്റെ അധ്യക്ഷതയില്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു. വാര്‍ഡ്തലത്തില്‍ ജനപ്രതിനിധികളുടെയും സന്നദ്ധ സംഘടനകളുടെയും ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളും മെഡിക്കല്‍ ക്യാമ്പുകളും ബോധവത്ക്കരണ പരിപാടികളും അസൂത്രണം ചെയ്ത് നടപ്പാക്കുന്നതിന് യോഗത്തില്‍ തീരുമാനമായി.
ആറന്മുള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അയിഷ പുരുഷോത്തമന്‍, കുളനട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശോകന്‍ കുളനട, മല്ലപ്പുഴശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി ജിജു ജോസഫ്, ഡെപ്യൂട്ടി കളക്ടര്‍ വി.ബി.ഷീല, തഹസീല്‍ദാര്‍ ബി.ജ്യോതി, തദ്ദേശഭരണ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. (പിഎന്‍പി 2190/18)
- Log in to post comments