Post Category
ലോക മുലയൂട്ടല്‍ വാരാചരണം
ലോകമുലയൂട്ടല്‍ വാരാചരണത്തിന്റെ ഭാഗമായി വനിതാശിശുക്ഷേമവകുപ്പ് റാന്നി അഡീഷന്‍ ഐ.ഡി.ഡി.എസ്, വടശ്ശേരിക്കര ഗ്രാമപഞ്ചായത്ത് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പഞ്ചായത്തുതല വാരാചരണ പരിപാടികളുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മണിയാര്‍ രാധാകൃഷ്ണന്‍ നിര്‍വഹിച്ചു. ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ വിശ്വലക്ഷ്മി അധ്യക്ഷത വഹിച്ചു.
പരിപാടികളുടെ ഭാഗമായി നാളെ (4ന്) വിളംബരറാലി, മികച്ച അമ്മയും കുഞ്ഞും തിരഞ്ഞൈടുപ്പ്, രണ്ട് വയസില്‍ താഴെയുള്ള കുട്ടികളുടെ അമ്മമാര്‍ക്കുള്ള താരാട്ട് മത്സരം, ബോധവത്ക്കരണ ക്ലാസ് എന്നിവയും നടക്കും. വാരാചരണപരിപാടികള്‍ ഈ മാസം ഏഴ് വരെ നീണ്ട് നല്‍ക്കും. ഉദ്ഘാടനസമ്മേളനത്തില്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, അങ്കണവാടി ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
(പിഎന്‍പി 2195/18)
date
- Log in to post comments