Skip to main content

കുനിശ്ശേരി സ്കൂളിന് പുതിയകെട്ടിടം : എം.പി.ഫണ്ടില്‍ നിന്നും 46 ലക്ഷം

 

    കുനിശ്ശേരി ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പുതിയ കെട്ടിടവും മറ്റ് അനുബന്ധ സൗകര്യങ്ങളുമൊരുക്കുന്നതിന് പി.കെ.ബിജു എം.പി.യുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 45.70 ലക്ഷം രൂപ അനുവദിച്ചു. ആറ് മാസത്തിനകം പ്രവൃത്തി പൂര്‍ത്തിയാക്കാന്‍ നിര്‍മിതി കേന്ദ്രയ്ക്ക് ഭരമണാനുമതി നല്‍കിയതായി ജില്ലാ കലക്ടര്‍ ഡോ:പി.സുരേഷ് ബാബു അറിയിച്ചു.  
    നെല്ലിയാമ്പതി പോളച്ചിറയ്ക്കല്‍ ഹൈസ്കൂളില്‍ ടോയ്ലറ്റ് ബ്ലോക്ക് നിര്‍മിക്കുന്നതിന് അനുവദിച്ച 4.05 ലക്ഷത്തിന്‍റെ പ്രവൃത്തികള്‍ക്കുള്ള എസ്റ്റിമെറ്റിനും ഭരണാനുമതി നല്‍കി. നാല് മാസം കൊണ്ട് പ്രവൃത്തി പൂര്‍ത്തിയാക്കും. 
    മുതലമട ഗ്രാമപഞ്ചായത്തിലെ പറമ്പിക്കുളം ചുങ്കം ഗവ.ട്രൈബല്‍ എല്‍.പി.സ്കൂളിന്‍റെ നവീകരണ പ്രവൃത്തികള്‍ക്കായി അനുവദിച്ച 20.55 ലക്ഷത്തിന് വിശദമായ എസ്റ്റിമെറ്റ് തയ്യാറാക്കി നല്‍കാന്‍ നിര്‍മിതി കേന്ദ്രയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

date